Study Hinduism

Hindu Religious Advisory Community

കൈലാസം എന്നത് സത്യമോ ?

1 min read
Spread the love

ഹര ഹര ശംഭോ മഹാദേവ!!!. ശ്രീ പരമേശ്വരണ്റ്റെ കൈലാസം സ്വര്‍ണ്ണവര്‍ണ്ണമായപ്പോള്‍. കൈലാസ പര്‍വ്വതത്തിണ്റ്റെ ഒരു അപൂര്‍വ്വമായ വിസ്മയ കാഴ്ച.

ഹിന്ദു മതം, ബുദ്ധ മതം, ജൈന മതം, ബോൺപു മതം എന്നിങ്ങനെ വിവിധ മതങ്ങളിലെല്ലാം വിശിഷ്ടമെന്നു കരുതുന്ന പർവ്വതമാണ് കൈലാസ പർവ്വതം. ഭൂമിയിൽ ഏറ്റവും ഉയരമുള്ള കൊടുമുടി വരെ കീഴടക്കിയ മനുഷ്യന് ഇതുവരെ കടന്നു ചെല്ലാൻ കഴിയാത്ത നിഗൂഢതകൂടിയാണ് കൈലാസ പർവ്വതം. ഇന്നുവരെ മനുഷ്യന്റെ മുന്നിൽ തലകുനിച്ചിട്ടില്ല എന്ന ഖ്യാതിയും അവകാശപ്പെടാൻ കഴിയുന്ന ഒരേയൊരു ഭൂമിയിലെ പർവ്വതവും കൈലാസ പർവ്വതമാണ്.

ഒരേ സമയം വിശ്വാസവും ശാസ്ത്രവും ചരിത്രവുമൊക്കെയായി മനുഷ്യനെ ഇന്നും അത്ഭുതപ്പെടുത്തുകയും നിഗൂഢ സങ്കല്പങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പേരായി മാറിയിരിക്കുകയാണ് ( വീഡിയോ കാണുക ) കൈലാസം. വിശ്വാസിയ്ക്ക് അത് ആത്മീയതയുടെ അവസാന വാക്കാണെങ്കിൽ ശാസ്ത്രജ്ഞർക്കും അതുപോലെ പര്യവേഷകർക്കും ഗവേഷകൻമാർക്കുമൊക്കെ ഇന്നും കീഴടക്കാൻ കഴിയാത്ത കൊടുമുടിയും രഹസ്യങ്ങൾ അടങ്ങുന്ന നിഗൂഢതകളുമാണ് കൈലാസ പർവ്വതം.ദൈവം ഉണ്ടെന്ന് ഇന്നും അവരൊന്നും വിശ്വസിക്കുന്നില്ല . ഹിന്ദു മതത്തിൽ പറയപ്പെടുന്ന ശിവന്റെ വാസ കേന്ദ്രം ആണ് കൈലാസ പർവതം . ശിവൻ ആവട്ടെ ഇരുട്ടിന്റെ രാജാവും ഒരു നെഗറ്റീവ് ശക്തിയും , നമുക്ക് കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത അഭൗമിക വസ്തുക്കളിൽ തന്നെ ഉള്ളതിൽ നെഗറ്റീവ് നെ നിയന്ത്രിക്കുന്നതിന്റെ നേതാവും ആണ് .

കൈലാസ പർവ്വതം എല്ലാകാലവും ലോകം മുഴുവൻ ചർച്ച ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയൻ അവരുടെ ഏറ്റവും നല്ല കാലഘട്ടത്തിൽ അന്നടക്കി ഭരിച്ചിരുന്ന അവിടെയുള്ള ഭരണാധികാരികളും ഉയർന്ന പോലീസ് ഉദ്യോഗസ്ഥമാരും അതുപോലെ തന്നെ രഹസ്യാന്വേഷണ എജൻസികളുമൊക്കെ കൈലാസ പർവ്വതമടങ്ങുന്ന ടിബറ്റൻ മേഖല തങ്ങൾക്കൊപ്പം ചേർക്കാനായി ആഗ്രഹിച്ചിരുന്നു. കൈലാസവും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ടിബറ്റൻ വിശ്വാസങ്ങളും ഹിന്ദു മാത വിശ്വാസങ്ങളും ഒക്കെ ഒരു പരിധി വരെ എന്തെങ്കിലുമൊക്കെ സത്യമുണ്ടോ എന്നറിയാൻ ആഗ്രഹിച്ചിരുന്നവരായിരുന്നു അന്ന് സോവിയറ്റ് യൂണിയൻ ഭരിച്ചിരുന്നവർ. അതുപോലെ തന്നെയാണ് പിന്നീട് ലോകത്തെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലറും ഈ പറയുന്ന ടിബറ്റൻ മേഖലയിലെ കൈലാസ പാർവ്വതവും അവിടെ ഉൾപ്പെടുന്ന മേഖലയിലും എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്ന് വിശ്വസിച്ചതായി ചരിത്ര രേഖകളിൽ പറയുന്നുണ്ട്.

ഒരേ സമയം തന്നെ ടിബറ്റിലേക്ക് രഹസ്യമായും പരസ്യമായുമൊക്കെ തങ്ങളുടെ അനുജരൻമാരെ അയച്ചിട്ടുമുണ്ട് ഹിറ്റ്ലർ. അതുപോലെ തന്നെ സോവിയറ്റ് യൂണിയനും. ഈ രണ്ടു രാജ്യങ്ങളും അതിയായി വിശ്വസിച്ചിരുന്നു അവിടെ എന്തൊക്കെയോ അമൂല്യമായത് ഉണ്ടെന്ന്. ഹിമാലയൻ പർവ്വതങ്ങൾ എന്നും നിഗൂഢതകളുടേതാണ് ശംബാല എന്ന രാജ്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന ആളാണ് ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി ഹിറ്റ്ലർ എന്ന് പറഞ്ഞാൽ ചിലർ വിശ്വസിക്കില്ല, ഹിറ്റ്‌ലർ മാത്രമല്ല സോവിയറ്റ് യൂണിയനും വിശ്വസിച്ചിരുന്നു. അങ്ങനെ ഒരു രഹസ്യ രാജ്യം അവിടെ ഉണ്ടായിരിക്കാമെന്ന് സത്യത്തിൽ ഈ ടിബറ്റൻ മേഘലയും കൈലാസ പർവ്വതവും തങ്ങൾക്കൊപ്പം ചേർക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു ബ്രിട്ടീഷുകാരും. അതിനു പല ശ്രമങ്ങളും ബ്രിട്ടീഷുകാർ നടത്തിയിട്ടുണ്ട് സോവിയറ്റ് യൂണിയനും നടത്തിയിട്ടുണ്ട്.

1812 മുതൽ വിദേശ സംഘങ്ങൾ കൈലാസ് മാനസരോവർ മേഖലകളിൽ പാര്യടനം നടത്താൻ ശ്രമിച്ചിരുന്നു അന്നുവരെ ലോക ഭൂപടത്തിൽ ഈ പ്രദേശങ്ങൾ ശൂന്യമായിട്ടാണ് കിടന്നിരുന്നത് എന്ന് കൂടി ഓർക്കുക. വിശദമായൊരു സർവേയിലൂടെ ആ ശൂന്യത നികത്തുക എന്നതായിരുന്നു പ്രത്യക്ഷത്തിൽ അവർ മുന്നോട്ട് വെച്ച ആശയം പക്ഷെ അതിന്റെ പിന്നിൽ ഒരുപാട് സ്വാർഥ താല്പര്യങ്ങളുമുണ്ടായിരുന്നു. നിഗൂഢതകൾ നിറഞ്ഞ ഈ മണ്ണ് എന്താണ്, ഈ പാർവ്വതങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്താണ്? ഇത് കണ്ടെത്തുക എന്നതുതന്നെയാണ് ബ്രിട്ടീഷുകാരന്റെയും ലക്ഷ്യം.

1816 ൽ വില്യം വെബ് എന്ന ബ്രിട്ടീഷ് സർവേയർ ടിബറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചുവെങ്കിലും അനുവാദം ലഭിച്ചില്ല. 1846 ലും അവർ അവരുടെ ശ്രമം തുടർന്ന് കൊണ്ടേയിരുന്നു പിന്നീട് പല തവണ പല മാർഗ്ഗങ്ങളിലൂടെയാണ് ഈ മേഖലയിൽ നിന്ന് കുറച്ചെങ്കിലും വിവരങ്ങൾ കണ്ടെത്താൻ അവർക്ക് സാധിച്ചത്. പക്ഷെ അപ്പോഴും പ്രധാനപ്പെട്ട കൈലാസ പർവ്വതത്തിലേക്ക് എത്തിപ്പെടാനോ അവിടെയുള്ള ഹിമാലയത്തിലെ രഹസ്യങ്ങൾ എന്തൊക്കെയെന്ന് എല്ലാ അർഥത്തിൽ തിരിച്ചറിയാനോ അവർക്ക് കഴിഞ്ഞില്ല. പലരും പറയുന്നുണ്ട് സാറ്റലൈറ്റുകളുണ്ടല്ലോ എത്രയും ടെക്നോളജി പുരോഗമിച്ചിട്ടില്ലേ പിന്നെയും എന്തുകൊണ്ടാണ് നമുക്കിതൊന്നും കണ്ടെത്താൻ കഴിയാത്തതെന്ന്. സത്യത്തിൽ നമ്മൾ കയ്യിലുണ്ടെന്ന് വിശ്വസിക്കുന്ന നമ്മുടെ കണ്ടുപിടിത്തങ്ങൾ ഒന്നും എല്ലാ തരത്തിലും പൂർണ്ണത കൈവരിക്കാൻ കഴിയുന്ന ഒന്നല്ല. അതായത് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെന്നു പറയുന്നത് ശരിയാണ് പക്ഷെ അതെ മനുഷ്യനാണ് ഈ ഭൂമിയിലെ കൈലാസ പർവ്വതത്തിന്റെ കൊടുമുടി കീഴടക്കാൻ കഴിയാത്തത്.

പ്രകൃതി വളരെ വിചിത്രമാണ് ഭൂമിക്കടിയിലെ നിഗൂഢതകളെ കുറിച്ചോ കടലിന്റെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന നിഗുഢതകളെ കുറിച്ചോ മനുഷ്യനിന്ന് കൃത്യമായി ഒന്നും തന്നെ അറിയില്ല. ആ സ്ഥിതിക്ക് നമ്മൾ ടെക്നോളജിയെ കൂട്ടുപിടിച്ച് അത് ചെയ്യാൻ കഴിയില്ലേ എന്ന് ചോദിക്കുന്നത് സത്യത്തിൽ മൂഢത്വം മാത്രമാണ്. കൈലാസ പർവ്വതം ഉൾപ്പെടുന്ന അല്ലെങ്കിൽ ഉയർന്ന മല മേഖലകളിൽ ഒന്നുംതന്നെ പലയിടങ്ങളിലും മനുഷ്യന്റെ വാഹനങ്ങൾക്ക്, ഹെലികോപ്റ്ററുകൾക്ക്, വിമാനങ്ങൾക്ക് സഞ്ചരിക്കുന്നതിനു പോലും പരിമിതികളുണ്ട് പ്രയാസങ്ങളുണ്ട് ബുദ്ധിമുട്ടുകളുണ്ട്. ഇന്ത്യൻ യുദ്ധ വിമാനങ്ങൾ പോലും പലപ്പോഴും മലഞ്ചരിവുകളിൽ തകർന്നുവീഴുന്നതും ഇത്തരത്തിൽ ഭൂമി കരുതി വെച്ചിരിക്കുന്ന നിഗൂഢതകളുടെ ഭാഗാമാണ്. യന്ത്ര താകരാറെന്ന് പറഞ്ഞു എഴുതി തള്ളപെടുമ്പോൾ അവിടെ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയാതെ അത് തേഞ്ഞുമാഞ്ഞു പോകുന്നു. ഇതിന് പിന്നിൽ അന്വേഷണം നടത്താനുള്ള സാഹചര്യമോ ടെക്നോളജിയോ പോലും ഇന്ന് ലോകത്ത് ആരുടെ കൈവശവുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ ഇന്ന് ഹിമാലയമൊക്കെ മനുഷ്യൻ അടക്കി ഭരിക്കുമായിരുന്നില്ലേ.

പ്രകൃതിയുടെ പല സൗകര്യങ്ങളോടും നമുക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. കൊടും തണുപ്പിനെ അതിജീവിച്ച് നിലനിൽക്കുന്നതിനും പരിമിതികളുണ്ട് ഇന്നും എവറസ്റ്റ് കീഴടക്കാൻ ഇറങ്ങി പുറപ്പെടുന്ന പാതിപേരും ജീവൻ നഷ്ടമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. കൈലാസം എന്ന പേരുകേൾക്കാത്ത ആരും ഒരുപക്ഷെ ഉണ്ടാവില്ല പ്രപഞ്ചത്തിന്റെ അച്യുതണ്ടായ മഹാമേനു പർവ്വതത്തിന്റെ കൂർദ്ധ രൂപമാണ് കൈലാസമെന്നാണ് വിശ്വാസം. താമരയുടെ ഇലകൾ പോലുള്ള വലുതും ചെറുതുമായ പർവ്വത നിരയ്ക്ക് നാടുവിലായിട്ടാണ് കൈലാസത്തിന്റെ നിൽപ്പെന്ന പറയപ്പെടുന്നു. മഞ്ഞുമൂടി നിൽക്കുന്ന കൈലാസം സൂര്യ രശ്മികളേറ്റ് തിളങ്ങുമ്പോൾ താമരയിലിരിക്കുന്ന രത്നം പോലെ തോന്നുന്നു എന്നാണ് കവി ഭാവന. എന്നാൽ അതെ സമയം വിശ്വാസ പ്രകാരം ചിന്തിച്ചാൽ ഇപ്പോൾ ഈ കാണുന്നതല്ല യഥാർത്ഥ കൈലാസ പർവ്വതം എന്നാണ് പറയപ്പെടുന്നത്. ശംബാല എന്ന് പറയപ്പെടുന്ന സ്ഥലത്താണത്രെ യഥാർത്ഥ കൈലാസം സ്ഥിതി ചെയ്യുന്നത് ആധ്യാത്മിക തേജസും യോഗ ശക്തികളുമില്ലെങ്കിൽ അവിടെ ചെന്നെത്താൻ കഴിയില്ലേ എന്നാണ വിശ്വാസം. എന്നാൽ ഇപ്പോൾ നാം കൈലാസാം എന്ന് പേരിട്ടു വിളിക്കുന്ന പർവ്വതവും അതിനോട് ചേർന്നുള്ള ചില പർവ്വതവും ചേർന്നുള്ള കൈലാസ നിരകൾ ഹിമാലയത്തിന്റെ ഭാഗം തന്നെയാണ്.

ഹിമാലയങ്ങളിൽ നിന്നും ഒരൽപം അകന്ന് പടിഞ്ഞാറൻ ടിബറ്റിന്റെ ഏകാന്തമായ ഒരു പ്രദേശത്തു ഏറെക്കുറെ ഒറ്റപ്പെട്ടാണ് അത് നിലനിൽക്കുന്നത്. ബുദ്ധ മത പുരാണങ്ങളിലും, ജൈന മത പുരാണങ്ങളിലും, ഹിന്ദു മത പുരാണങ്ങളിലും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ കൈലാസ പർവ്വതത്തെ കുറിച്ച് പരാമർശങ്ങളുണ്ട്. ഹിന്ദു മത പുരാണത്തിൽ ഇത് ശിവന്റെ വാസസ്ഥലം എന്ന പേരിലാണ് അറിയപ്പെടുന്നത് ദീന മതത്തിൽ കൈലാസ പർവ്വതത്തെ അഷ്ടപത പർവ്വതം എന്ന പേരിലാണ് അറിയപ്പെടുന്നത്. മോക്ഷ പ്രാപ്തിക്ക് വേണ്ടി തന്നെയാണ് തപസുചെയ്യാൻ അവരും കൈലാസ പർവതത്തെ തിരഞ്ഞെടുക്കുന്നത് കൈലാസ യാത്ര പുണ്യമായിട്ടാണ് അവർ കരുതുന്നത്.

അതെ സമയത്ത് ബുദ്ധ മതത്തിൽ താന്ത്രിക ബുദ്ധ മത അനിയായികൾ കൈലാസ പർവ്വതത്തെ ചക്ര സംവരയുടെ വാസസ്ഥലമായി കരുതുന്നു. ഗുരു റെബോച്ചിയുമായി കൈലാസ പർവ്വതത്തിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജൈന മത വിശ്വാസികൾക്ക് കൈലാസ പർവ്വതം അറിവിന്റെ ആദ്യ ഗുരു കൂടിയാണ്. ചുരുക്കി പറഞ്ഞാൽ മതങ്ങളിൽ വളരെ പവിത്രമെന്ന് പറഞ്ഞാൽ മോക്ഷം ലഭിക്കുമെന്ന് കരുതപ്പെടുന്ന ഒരു പ്രദേശമാണ് ഒരു പർവ്വതമാണ് കൈലാസം പർവ്വതം. അതെ സമയത്ത് ശാസ്ത്രിയമായിട്ട് എന്തുകൊണ്ടാണ് ഈ പർവ്വതത്തെ മനുഷ്യന് കീഴടക്കാൻ കഴിയാത്തത് എന്ന് കൂടി നോക്കാം. മത വിശ്വാസികളുടെ അഭിപ്രായത്തിൽ അവർ പറയുന്നത് ദൈവത്തിന്റെ സന്നിധി ആയതുകൊണ്ട് തന്നെ അവിടെ അങ്ങനെ പെട്ടന്ന് എല്ലാവർക്കും എത്തിപ്പെടാൻ കഴിയില്ല എന്നാണ്. കൊടും തപസ്സിൽ ഏർപ്പെടുന്ന സന്യാസിമാർക്കും യോഗിവര്യന്മാർക്കും ഒക്കെയാണത്രെ കൈലാസ പർവ്വതത്തിൽ എത്തിപ്പെടാൻ കഴിയുക. എന്നാൽ ഭൂമി ശാസ്ത്രപരമായി ചില കാര്യങ്ങൾ കൂടി നമുക്ക് നോക്കാം, ഗ്വാട്ട്വാര എന്ന ഇന്ത്യൻ ഭൂഫാലകവും പൂർവ്വേഷ്യ ഫലകവും കൂട്ടിയിടിച്ചാണ് പർവ്വത നിരകലുണ്ടായത് എന്നാണ് ഭൂമി ശാസ്ത്രപരമായ സിദ്ധാന്തം ഇതിന്റെ പാളികളിൽ നിന്നാണ് കൈലാസവും ഉണ്ടായതെന്ന് കരുതുന്നു.സിന്ധു സാങ്‌പോ അരികു പാളി എന്നാണ് അറിയപ്പെടുന്നത് ഇതിന്റെ വടക്കൻ ഫലകം വളഞ്ഞ് ഉയർന്നാണ് കൈലാസം രൂപം കൊണ്ടതെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

ഭൂഫലകങ്ങൾ കൂട്ടിയിടിച്ചപ്പോൾ ഇന്ത്യയുടെയും പൂർവ്വേഷ്യയുടെയും നടുക്കുണ്ടായിരുന്ന ടെത്തിയൻ കടലിന്റെ ഭൂരി ഭാഗവും ഈ ഭൂപാളിയിൽ നിന്നും പിൻവാങ്ങി ഈ ഭാഗങ്ങളെല്ലാം പണ്ട് കടലിന്റെ അടിയിലായിരുന്നുവെന്ന് കണക്കാക്കുന്നു. കൈലാസത്തിനും മനസരോവരത്തിനും ചുറ്റുമുള്ള പ്രദേശങ്ങളിൽ കടൽ കക്കകളുടെ അവശിഷ്ടങ്ങളും സമുദ്ര ജീവികളുടെ ഫോസിലുകളും സാളഗ്രാമങ്ങളും മറ്റും കാണപ്പെടുന്നത് ഇതുകൊണ്ടാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൈലാസത്തിന്റെ വടക്കൻ സമതലങ്ങളിൽ ഇപ്പോഴുമുണ്ട് ചില ഉപ്പുതടാകങ്ങൾ ടിബറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അലി എന്ന പ്രദേശത്താണ് ഹിമാലയവുംകൈലാസ നിരകളും സ്ഥിതി ചെയ്യുന്നത്. കൈലാസത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ പർവ്വതാരോഹർക്ക് പോലും എത്തിച്ചേരാൻ സാധ്യമല്ല.

1926 ൽ കൈലാസത്തിന്റെ വടക്കു ഭാഗത്തെ കുറിച്ച് വിശദമായ പഠനങ്ങൾ ഉണ്ടായിരുന്നു ഏതാണ്ട് വടക്കു ഭാഗം 6000 അടി കയറുക തികച്ചും ദുഷ്കരമാണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീട് 1936 ൽ ഹെർബർട്ട് ടിച്ചി കൈലാസ പർവ്വതം കയറുവാൻ ശ്രമം നടത്തിയിരുന്നു പക്ഷെ പല സ്ഥലത്തു നിന്നും അദ്ദേഹത്തിന് ലഭിച്ച ഉത്തരം സർവ്വസങ്ക പരിത്യാഗ്യായ റിശികൾക്ക് മാത്രമേ കൈലാസ പർവ്വതം കീഴടക്കാൻ കഴിയുകയെന്നായിരുന്നു. പിന്നീട് 1980 ൽ ചൈന ഗവൺമെൻറ് റേ ഹാൾട്ട് മെസന്നാർ എന്ന പർവ്വതാരോഹന് അനുവാദം നൽകിയിരുന്നു. പിന്നീട് 2001 ൽ ഒരു സ്പാരീസ് സംഘത്തിന് അനുവാദം നൽകിയെങ്കിലും അവരും പരാജയപ്പെട്ടു. ഇതിനിടയിൽ വീരവാദം പറഞ്ഞ് പർവ്വതം കീഴടക്കാൻ ശ്രമിച്ച നിരവധിപേർക്ക് ജീവൻ നഷ്ടമായി പലരും കാണാതാവുകയും ചെയ്തു. തുടർന്ന് നിവർത്തികെട്ട് ചൈന അങ്ങോട്ട് പർവ്വതാരോഹണം നിരോധിക്കുകയും ചെയ്തു.

ശാസ്ത്രിയ പഠനങ്ങളെല്ലാം പറയുന്നത് ഇന്നും മനുഷ്യന് കൈലാസ പർവ്വതത്തിന്റെ ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയുകയില്ല എന്ന് തന്നെയാണ്. എവറസ്ററ് കൊടുമുടി കീഴടക്കിയ മനുഷ്യന് ഇപ്പോഴും കൈലാസത്തിൽ എതാൻ കഴിയാത്തത് ദുഷ്‌പേര് തന്നെയാണ്. പക്ഷെ അപ്പോഴും ഭൂമിയും പ്രകൃതിയും വിചിത്രമാണ് എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ പലതും ഇപ്പോഴും നേടാൻ കഴിഞ്ഞിട്ടില്ലായെന്നും ഇനിയും പലതും ബാക്കിയുണ്ടെന്നും ഓർമ്മപ്പെടുത്തുകയുമാണ് കൈലാസ പർവ്വതം.

Leave a Reply

Your email address will not be published. Required fields are marked *