Study Hinduism

Hindu Religious Advisory Community

കർപ്പൂരത്തെ പറ്റി തന്നെ

1 min read
camphor uses and benefits
Spread the love

ഒരു കാലഘട്ടത്തിൽ ശാസ്ത്രവും ആധ്യാത്മികതയും ഒരമ്മ പെറ്റ മക്കൾ ആയിരുന്നു . ഇന്നല്ലേ രണ്ടും വേറെ വേറെ ആയത് .

30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം.*


( ശാസ്ത്രീയനാമം:Cinnamomum camphora ) തെക്കൻ ജപ്പാൻ* , തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു* . ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരംനിർമ്മിക്കുന്നത്*
ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം* . ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ്ഇത്. കര്‍പ്പൂരത്തിന്‍റെ ചില സവിശേഷ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുക* .

ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്* . ആത്മീയമായി മാത്രമല്ല ആരോഗ്യുരമായും കര്‍പ്പൂരം മുന്നില്‍ തന്നെയാണ്* . *ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്തിക്കുന്നതു കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നു നോക്കാം*
മനുഷ്യന്‍റെ അഹന്തയെ നശിപ്പിക്കുന്നതിന്‍റെ പ്രതീകമാണ് കര്‍പ്പൂരം കത്തിക്കുന്നത്* . ശേഷിപ്പുകളില്ലാതെ അത് എരിഞ്ഞ് തീരും* .

ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം* . *അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും* .

കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്* .

കര്‍പ്പൂരത്തിന്‍റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്* .

കര്‍പ്പൂരം കത്തിക്കുമ്പോളുള്ള പുക വായുവിനെ ശുദ്ധീകരിക്കുകയും അത് ശ്വസിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും* .

പൂജകള്‍ക്ക് മുതല്‍ ചര്‍മ്മസംരക്ഷണത്തിന് വരെയും, റൂംഫ്രഷ്നര്‍ മുതല്‍ സുഗന്ധദ്രവ്യമായും വരെയും പല തരത്തില്‍ കര്‍പ്പൂരം ഉപയോഗിക്കപ്പെടുന്നു* . കര്‍പ്പൂരത്തിന്‍റെ തീവ്രമായ ഗന്ധം രോഗമുക്തി നല്‍കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്* . ശുഭചിന്തകള്‍‌ വളര്‍ത്താനും ഇത് സഹായിക്കും* .

Leave a Reply

Your email address will not be published. Required fields are marked *