കാട്ടാനയും നാട്ടാനയും
1 min read
കൊറോണയും ആനകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? .തീർച്ചയായുമില്ല : ഒരു കാട്ടാന നാട്ടാന ആകുന്നത് എങ്ങനെ ആണെന്ന് ആർക്കെങ്കിലും അറിയാമോ ?ഇല്ലെങ്കിൽ വിശദമായി പറഞ്ഞു തരാം .മനുഷ്യന്റെ സ്വാർഥ ലാഭങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഒരു കാട്ടാന നാട്ടാന ആകുന്നത് .അതിനു വേണ്ടി ചതിയിൽ പെടുത്തി ആണ് ഒരു കാട്ടാനയെ പിടിക്കുന്നത് .കാട്ടിൽ ആനകൾ സ്വൈര്യം ആയി വിഹരിക്കുന്നിടത് ആഴത്തിൽ കുഴി എടുത്തിട്ട് കമ്പുകൾ കൊണ്ട് കുഴി കാണാത്ത രീതിയിൽ മറിച്ചിട്ട് അതിന്റെ മുകളിൽ ചപ്പും ചവറും വിതറുന്നു .കുഴി ഉണ്ടെന്നതറിയാതെ അതിന്റെ മുകളിലൂടെ നടക്കുന്ന ആന ആ വൻ കുഴിയിലേക്ക് മറിഞ്ഞു വീഴുന്നു .രക്ഷപെടുത്താൻ മറ്റാനകൾ കുറെ ശ്രമിക്കും .പിന്നീട് കൂട്ടാളിയെ തഴഞ്ഞു മറ്റാനകൾ ഉൾകാട്ടിലേക്ക് പിൻ വലിയുന്നു .ഇതെല്ലാം ഒളിഞ്ഞു നിന്നു കാണുന്ന മനുഷ്യൻ കുഴിയിൽ വീണ ആനയെ വലിയ കയറുകൾ ഉപയോഗിച്ചു ബന്ധിക്കും .കുഴിയിൽ വീണ ആനക്ക് ഭക്ഷണം ഒന്നും കൊടുക്കില്ല .കുഴിയുടെ നാലു ഭാഗവും ഇടിച്ചു നിരത്തി , ഒരു വിധം കരക്ക് കയറ്റുന്നു .അതിനെ ദിവസങ്ങളോളം പട്ടിണിക്കിട്ട് , അവശനാകുമ്പോൾ അടുത്തു ചെല്ലും .കാട്ടിൽ ആണെന്നും മനുഷ്യരെ ഭയപ്പെടാനില്ലെന്നും തോന്നുന്ന നിമിഷം , അതു മനുഷ്യർ കൊടുക്കുന്ന ഭക്ഷണം വാങ്ങി കഴിക്കുവാൻ തുടങ്ങുന്നു .പിന്നീട് ഭക്ഷണത്തിന്റെ നിയന്ത്രണത്തിൽ ആനയെ വരുതിയിൽ ആക്കി അതിനെ നാട്ടു ഭാഷ പഠിപ്പിച്ചെടുക്കുന്നു .ഉപദ്രവ സ്വഭാവം മാറി മനുഷ്യർ പറയുന്നത് മനസ്സിലാക്കുന്ന കാലത്ത് അതിനെ മെരുങ്ങി എന്നു പറയും , നാട്ടിലേക്ക് നടത്തിച്ചു കൊണ്ടു വരും , പേടി മാറ്റി എടുക്കും .അങ്ങനെ ഒരു കാട്ടാന നാട്ടാന ആയി മാറും .പിന്നീട് ഈ നാട്ടാനയെ ആണ് അടുത്തതായി കുഴിയിൽ വീഴുന്ന കാട്ടാനയെ സാന്ത്വനിപ്പിക്കാൻ വേണ്ടി മനുഷ്യർ ഉപയോഗിക്കുന്നത് .ആനകളെ പിടിക്കാൻ ആനകളെ തന്നെ ഉപയോഗിക്കുന്ന രീതി തന്നെ ആണ് വാക്സിൻ നിർമാണത്തിൽ മനുഷ്യൻ ഉപയോഗിക്കുന്നത് .അതിനായി ആദ്യമായി കുറച്ചു കൊറോണ വൈറസിനെ പിടിച്ചെടുക്കും .മനുഷ്യന് ഹാനികരമായ അതിന്റെ സ്വഭാവ സവിശേഷതകൾ മാറ്റി മെരുക്കി എടുക്കുന്നു .അങ്ങനെ എടുക്കുന്ന തനി വൈറസ് തന്നെ ആണ് വാക്സിൻ .അത് മനുഷ്യ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ മനുഷ്യരിൽ തന്നെ കുത്തി വച്ചു പരീക്ഷിക്കും.അതി സങ്കീർണമായ പല ഘട്ടങ്ങളും കടക്കുന്നു .അപ്രതീക്ഷിതമായ എന്തെങ്കിലും ഈ വാക്സിൻ വൈറസുകളിൽ നിന്നും ഉണ്ടാകുന്നുണ്ടോ എന്നാണ് ഈ സങ്കീർണമായ പരീക്ഷണങ്ങൾ .തെറ്റായ ഫലം ഉളവായാൽ ഒരു പക്ഷേ പരീക്ഷിക്കപ്പെട്ട മനുഷ്യന് ചിലപ്പോൾ മൊത്തത്തിൽ ജനിതകമാറ്റം വന്നു അമാനുഷൻ പോലുമായേക്കാം .ചിലപ്പോൾ മരണം സംഭവിക്കും .അതിനെ എല്ലാം മെരുക്കി കൊറോണ വൈറസിനെ ഒരു നാട്ടാന ( മനുഷ്യന്റെ അടിമ ) ആക്കി മാറ്റുന്നു .
അങ്ങനെ ഉള്ള ഒരു കൂട്ടം വൈറസുകളെ വാക്സിൻ എന്ന പേരിൽ പടയാളികൾ ആക്കി മാറ്റി മനുഷ്യ ശരീരത്തിൽ സജ്ജമാക്കി നിർത്തുന്നു .ഏതെങ്കിലും കൊറോണ വൈസ് ശരീരത്തിൽ പ്രവേശിച്ചാൽ നമ്മുടെ അടിമകൾ ആയ ഈ പടയാളികൾ ആ പുതിയ വൈറസിനെതിരെ പ്രതിരോധം തീർത്ത് , അതിനെ പ്രവർത്തിക്കാൻ പറ്റാത്ത തരത്തിൽ നിർത്തുന്നു .ഇങ്ങനെ ആണ് എല്ലാ വൈറസുകളുടെയും ഒരു ഏകദേശ പ്രവർത്തന രീതി .ഇതല്ലാതെ വൈറസുകളെ നേരിട്ട് ആക്രമിച്ചു കൊല്ലുവാനുള്ള ഒരു കഴിവ് മനുഷ്യൻ ഇതു വരെ നേടിയിട്ടില്ല .ജലദോഷം പോലും ഒരു വൈറസ് മൂലമുണ്ടാകുന്നതാണ് .അവയെ പോലും പ്രതിരോധിക്കാമെന്നല്ലാതെ നശിപ്പിക്കാനുള്ള കഴിവ് ഇനിയും മനുഷ്യനില്ല .
മനുഷ്യൻ ഒരിക്കലും പൂർണൻ അല്ല .താൻ പാതി ദൈവം പാതി .മനുഷ്യന്റെ പാതി മനുഷ്യർ ചെയ്തു കഴിഞ്ഞു .ഇനിയുള്ള പാതി ഈശ്വരൻ ചെയ്യട്ടെ .ഈശ്വരനിൽ ആർപ്പിക്കുക .അപ്പോൾ അദ്ദേഹം തെറ്റുകൾ തിരുത്തി തരും .നേർവഴി കാണിച്ചു തരും .അതിനുള്ള പൂജകൾ ചെയ്യുക .അതിൽ യാതൊരു തെറ്റുമില്ല .