Study Hinduism

Hindu Religious Advisory Community

വൃക്ഷത്തിൽ ഗണേശരൂപം

1 min read
ganesha images for wallpaper keywords
Spread the love

കേരള സംസ്ഥാനത്ത് , ആലപ്പുഴ ജില്ലയിൽ ചേർത്തല കണ്ട മംഗലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രം. ശ്രീനാരായണഗുരുദേവൻ കണ്ടാൽ മംഗളം വിശേഷിപ്പിച്ച കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രസമുച്ചയത്തിന്റെ പ്രധാനഭാഗമാണ് ശക്തി വിനായകക്ഷേത്രം.  കണ്ടമംഗലം രാജരാജേശ്വരി ദേവിയുടെ ആറാട്ട് കുളത്തിൽ, മണ്ണിനടിയിൽ നിന്ന് ലഭിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള അത്ഭുത ഗണേശ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെടുന്നത്. നാനാജാതി മതസ്ഥരുടെ ആത്മീയ അഭയ കേന്ദ്രമാണ് ശക്തി വിനായകക്ഷേത്രം.പൂർണ്ണമായും കൃഷ്ണശിലയിൽ തീർത്ത ക്ഷേത്രത്തിൽ , പ്രതിഷ്ഠാദിന സമ്മേളനത്തിൽ ഏകദേശം ഒരു ലക്ഷം പേർ പങ്കെടുക്കും

ആലപ്പുഴ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം. ചേർത്തല താലൂക്കിൽ ചേർത്തല-എറണാകുളം ദേശിയപാതയിലെ തങ്കി കവലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന പ്രതിഷ്ഠ രാജരാജേശ്വരിയാണ്.

എന്നാൽ ഇപ്പോൾ ചേർത്തല റെയിൽവേസ്റ്റേഷനിൽനിന്നും ദേശീയപാതവഴി എറണാകുളത്തേക്കുപോകുമ്പോൾ ഏകദേശം ഒന്നരകിലോമീറ്റർ മാറി റോഡിന്റെ ഇടതുവശത്തായി കണ്ടമംഗലം ശക്തിവിനായക ഷേത്രം , നൂറ്റാണ്ടു കളായി മണ്ണിനടിയിൽ കിടന്ന ഗണേശ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് പഴംകഥയായി..!ഇപ്പോൾ ക്ഷേത്രത്തിന്റെ കന്നിമൂലയിലുള്ള ആൽ മരത്തിൽ ആണ് കൗതുകവും ഭക്തിയുമുണർത്തി ശക്തിവിനായകൻ തെളിഞ്ഞു നിൽക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *