വേറെ ഒരു ലെവലിൽ പറയുക ആണെങ്കിൽ ഈ കോവിഡ് ഒരു അവതാരം ആണ് .സർവ നാശത്തിനു മുൻപുള്ള ഒരു സാമ്പിൾ .ഇനിയും മനുഷ്യൻ അതിൽ നിന്നും പാഠം ഉൾകൊള്ളാൻ ഉള്ള ഒരു അവസരം കൂടി …എല്ലാം തികഞ്ഞു എന്നു അഹങ്കരിക്കുന്ന മനുഷ്യന് ഇട്ടു ചെറിയൊരു കൊട്ട്… ഇതൊന്നും ആയിട്ടില്ല …ചെയ്തു പോയ കുറ്റങ്ങൾക്കും കുറവുകൾക്കും പ്രകൃതിയോട് ഇനിയും പ്രാശ്ചിത്തം ചെയ്യാതെ മനുഷ്യൻ മുന്നോട്ട് പോയാൽ വരാൻ ഇരിക്കുന്നത് വൻ ദുരന്തം…ഈ ഭൂമുഖത്തു നിന്നു മനുഷ്യനെ തുടച്ചു നീക്കാൻ പ്രകൃതിക്ക് വെറും ഒരു അണു വിന്റെ സഹായം മാത്രം മതി ..പരീക്ഷിത് രാജാവിന് സംഭവിച്ചത് മനുഷ്യ കുലത്തിനു സംഭവിക്കാതെ ഇരിക്കണമെങ്കിൽ മനുഷ്യൻ ചെയ്തു പോയ തെറ്റുകൾ ഏറ്റു പറഞ്ഞു മാപ്പ് ഇരക്കുക … പ്രകൃതിയിലേക്ക് മടങ്ങി പോവുക …അതിനെ സ്നേഹിക്കുക …
ശരിക്കും പറഞ്ഞാൽ നല്ല ദിവസം മോശം ദിവസം എന്നത് നമ്മുടെ തോന്നൽ മാത്രം ആണ് . നല്ല ദിവസങ്ങൾ നമുക്ക് സന്തോഷം തരുന്നു , മോശം ദിവസങ്ങൾ നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനാവശ്യമായ അനുഭവങ്ങൾ തരുന്നു . അനുഭവങ്ങൾ ഉണ്ടെങ്കിലേ ബുദ്ധിമുട്ടുകൾ തരണം ചെയ്യാനുള്ള കരുത്ത് ഉണ്ടാവൂ . അനുഭവങ്ങൾ ഉണ്ടെങ്കിൽ പ്രശ്നങ്ങൾ നിസ്സാരം ആയി കാണാൻ കഴിയും .
നിങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന തെറ്റുകൾക്കുള്ള ശിക്ഷ എവിടെയോ ഒരുങ്ങുന്നുണ്ട്
അകക്കണ്ണ് ഉള്ളവർക്ക് ഈ ഭൂമി ഉള്ളം കയ്യിലെ വെറും രാശികായ് മാത്രം
ഏതൊരു വ്യക്തിയിലും ഉള്ള ആത്മാവിനെ നിങ്ങൾ സ്നേഹിക്കൂ . ആ ബന്ധം നില നിൽക്കും
നന്മയുടെ അംശങ്ങൾ കൂട്ടി കൂട്ടി വച്ചത് കൊണ്ടാണ് ഇപ്പോഴും സമയാ സമയങ്ങളിൽ നിങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നത്
ഓരോ പാപം ചെയ്യുമ്പോഴും നിങ്ങൾ ഭഗവാനെ പീഡിപ്പിക്കുകയാണ്
വിധിയെ മാറ്റി എഴുതാൻ നിങ്ങൾക്ക് സാധിക്കും . അതിനു സ്വയം ഈശ്വരൻ ആയി തീരുക . അതിനു കഴിഞ്ഞില്ലെങ്കിൽ ഈശ്വരനിൽ അഭയം പ്രാപിക്കുക
തെറ്റുകളും പാപങ്ങളും ഭോഗങ്ങളും ചെയ്യുന്നവന് ഈശ്വരൻ എന്നും ഒരു അലോസരം ആയിരിക്കും . ഈശ്വരചിന്ത അത്തരക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കും
ഓർക്കുക . പറഞ്ഞിട്ടുള്ള വഴികളിലൂടെ നടക്കുന്നവരെ രക്ഷിക്കാൻ മാത്രം ഉള്ള ബാധ്യതയെ ഈശ്വരന് ഉള്ളു .
ഈശ്വരൻ ഒരേസമയം അന്ധനും ബധിരനും മൂകനുമാണ് . എന്നിട്ടും അദ്ദേഹം നിന്റെ ഓരോ പ്രവർത്തികളും ചിന്തകളും അറിഞ്ഞു കൊണ്ടിരിക്കുന്നു
ഏറ്റവും കുറച്ചു വസ്തുക്കളെ കൊണ്ട് തൃപ്തിപ്പെടുന്നവർ ഈശ്വരന്റെ മുമ്പിൽ സമ്പന്നർ ആണ് . മറ്റുള്ളവർക്ക് അവർ പിച്ചക്കാരനായും അനുഭവപ്പെടുന്നു.
നന്മ നിറഞ്ഞവനെ ഈശ്വരൻ കൂടുതൽ ഉപയോഗിക്കും
നിന്റെ ശരീരം മാതാ പിതാക്കന്മാർ തന്നത് ആണ് .നിന്നിൽ വസിക്കുന്ന ആത്മാവ് ഈശ്വരന്റെ അത്രേ .നിനക്ക് സ്വന്തം നിന്റെ മനസ്സ് മാത്രം .
മറ്റൊരു മതസ്ഥന്റെ പ്രാർത്ഥന കേൾക്കുമ്പോഴോ പ്രാർത്ഥനാ സ്ഥലം കാണുമ്പോഴോ വിറളി പിടിക്കുന്നവൻ ശരി ആയ പാതയിലല്ല .അവൻ ഒരിക്കലും ഈശ്വരനെ കാണുകയുമില്ല .ഒരു അനുഗ്രഹവും നേടുകയുമില്ല
മനുഷ്യ ശരീരത്തിലെ എല്ലാ തരം ശ്രവങ്ങളും അശുദ്ധം ആണ് .അത് സ്ത്രീ ആയാലും പുരുഷൻ ആയാലും .
നിങ്ങൾ എല്ലാവരും ഭഗവാന്റെ കുഞ്ഞുങ്ങൾ ആണ് .ജീവിതത്തിൽ ഒരു ദിവസം ഒരു നേരമെങ്കിലും നിങ്ങൾ ഭഗവാനെ സ്മരിച്ചിരുന്നെങ്കിൽ എന്നു ഭഗവാൻ ആഗ്രഹിക്കുന്നു .ഒരു ദിവസം എന്തെങ്കിലും ഭഗവാനോട് പറഞ്ഞിരുന്നെങ്കിൽ എന്നു ഭഗവാൻ ആശിക്കുന്നു . ഭഗവാന് ഒരു പൂ എങ്കിലും സമർപ്പിക്കുന്നത് കാണാൻ കൊതി ആണ് .ആ ഭഗവാൻ എവിടെ ആണെന്ന് അറിയുമോ ? നിങ്ങളുടെ ഉള്ളിൽ തന്നെ . അദ്ദേഹം ഉറങ്ങുകയാണ് .അദ്ദേഹത്തെ മറന്നു നിങ്ങൾ ചെയ്യുന്ന പ്രവർത്തികളിൽ ഇന്ന് അദ്ദേഹം വളരെ ഖിന്നൻ ആണ് .അദ്ദേഹത്തെ ഉണർത്തുക . ഒരു ദിവസം ഒരു നേരം എന്തെങ്കിലും എങ്കിലും അദ്ദേഹത്തോട് സംസാരിക്കുക .അദ്ദേഹം ഇന്ന് തികച്ചും ഏകൻ ആണ് .ഒരു കൂട്ടു കിട്ടാൻ വേണ്ടി ആണ് നിങ്ങളെ സൃഷ്ടിച്ചത് .മംഗളം ഭവന്തു …!!!
രാജാവ് ചെയ്യുന്ന പാപത്തിന്റെ പങ്ക് പ്രജയും അനുഭവിച്ചേ മതി ആവൂ
ഈശ്വരൻ തന്നതൊക്കെ തിരിച്ചെടുക്കാൻ അദ്ദേഹത്തിന് ക്ഷണ നേരം മതി . ഞാൻ വലിയ അധിപതി ആണെന്നൊക്കെ പറയുന്നവർ എത്രയോ വിഡ്ഢികൾ . ഈ കാണുന്നതൊക്കെ ഇന്നലെ വേറെ ആരുടെയോ ആയിരുന്നത് ഇന്ന് നോക്കി നടത്താൻ നിങ്ങളെ ഏല്പിച്ചിരിക്കുന്നു എന്ന് മാത്രം . നാളെ അത് വേറെ ആരെ എങ്കിലും ഏൽപ്പിക്കും . ഈശ്വര നിന്ദ കടുത്ത പാപം ആകുന്നു . ഇതിപ്പോൾ ഒത്തിരി ആയി ഈ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ …പ്രകൃതി നിഷ്കാസനത്തിന് ഒരുങ്ങി നിൽക്കുന്നു . തെറ്റ് ആരുടെ ഭാഗത്ത് ആയാലും ക്ഷമ പറയണം