ആരാണ് ശരിക്കും ഈശ്വരന് കാണിക്ക ഇടേണ്ടവർ ?
1 min read
ഭഗവാൻ തന്റെ തിരു സ്വരൂപം ഓരോ മനുഷ്യരിലും പ്രതിഷ്ഠിക്കുമ്പോൾ ആവശ്യപ്പെടുന്ന ഒരേ ഒരു കാര്യം , നീ എന്റേതാണ് , എനിക്കായി ജീവിക്കുക എന്നതാണ് . സന്യാസിമാർ അങ്ങനെ ജീവിക്കുന്നു .
എന്നാൽ ഗൃഹസ്ഥന്മാർക്ക് ചില ഇളവുകൾ ചെയ്തു കൊടുത്തു .ഈശ്വരനെ വിളിക്കാൻ സമയം കിട്ടാതെ വരുമ്പോൾ , അവരുടെ അധ്വാനത്തിന്റെ ഒരു പങ്ക് ഈശ്വരനെ വിളിക്കാൻ കഴിയാതെ പോയതിന്റെ പശ്ചാത്താപം ആയി കാണിക്ക ആയി സമർപ്പിക്കുന്നു .ഗൃഹസ്ഥന്മാർ ആണ് കാണിക്ക ഇടേണ്ടത്. പുണ്യം ചെയ്തു ജീവിക്കേണ്ട ജന്മങ്ങൾ , ആണ് നാം ഏവരും.ഈശ്വരന് വേണ്ടി ജീവികേണ്ടവർ ആണ് നാം ഓരോരുത്തരും .അതിൽ നിന്നും വ്യതി ചലിച്ചലിച്ചു പോയവർ മരണ ശേഷം ഈശ്വരനിൽ ലയിക്കുന്നില്ല . അവർക്ക് കടുത്ത ശിക്ഷ ആയി ദുരിത പേക്കോലങ്ങൾ ആയി ജനിപ്പിക്കുന്നു .അമ്പലങ്ങളിൽ നടത്തുന്ന അന്ന ദാനം പോലെ ഉള്ള ചടങ്ങുകൾ അത്തരക്കാർക്കും കൂടി ഉള്ളതാണ് .ഭൗതികമായ പണത്തെയും അധ്യാത്മികതയേയും പുറം കണ്ണു കൊണ്ട് കൂട്ടി കെട്ടാൻ കഴിയില്ല.അമ്പലങ്ങളിൽ കൊടുക്കുന്ന പണം പാവങ്ങളെ സഹായിക്കാൻ കൊടുത്താൽ നല്ലത് .അങ്ങനെ ആണ് വേണ്ടതും.അല്ലാതെ അടിച്ചുമാറ്റുന്നവൻ അതിനു ഉത്തരം പറയേണ്ടി വരും. ആരും കണ്ടില്ലെങ്കിലും എല്ലാത്തിനും ഭഗവാന്റെ മുൻപിൽ കണക്ക് ഉണ്ട് .ഈ ലോകത്തിൽ നന്മ ചെയ്യുന്നവൻ തന്നെ ആണ് ഈശ്വരന്റെ മുൻപിൽ ഏറ്റവും വലിയവൻ .ദാന ധാർമാതികളും അതിൽ പെടും.