ആറാമിന്ദ്രിയം ശാസ്ത്രത്തിനു തെളിയിക്കാനാവുമോ ?
1 min read
ആറാമിന്ദ്രിയം science അല്ല .അതു തെളിയിച്ചിട്ട ഇവിടെ ആർക്കും ഒന്നും നേടാനില്ല , സ്വയം അനുഭവിക്കാനുള്ള ഒരു അനുഭൂതി മാത്രമാണത് .ആചാര്യന്മാർ അനുശാസിക്കുന്നത്… ” സിദ്ധികൾ സ്വാർഥ ലാഭ ഇഛക്ക് ഒരിക്കലും ഉപയോഗിക്കരുത് , സിദ്ധികൾ ദൈവികമാണ് .തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നവർ വലിയ പിഴ ഒടുക്കേണ്ടി വരും ” .ജ്യോത്സ്യൻ ആകണം എന്നാശിച്ചിട്ടു യാതൊരു ഫലവുമില്ല , തലേലെഴുത് വേണം , ദൈവാനുഗ്രവും .ശരി ആയ സിദ്ധി ജന്മനാ ലഭിക്കും , ആര്ജിച്ചെടുക്കുന്ന സിദ്ധികൾ കൃതിമം ആയവ നില നിൽക്കില്ല .ഫലം കൃതമം ആയിരിക്കും .എങ്കിൽ ഇതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം എന്നാലോചിക്കുന്ന ആർക്കും തന്നെ ഇതിന്റെ ഒന്നും രഹസ്യങ്ങൾ വെളിപ്പെടണമെന്നില്ല .കാരണം അതെല്ലാം അത്രക്ക് ഗോപ്യം ആണ് .ആർക്കൊക്കെ ഇതൊക്കെ വെളിപ്പെടണം എന്നു പോലും മുൻപേ നിശ്ചയിച്ചു ഉറച്ചിട്ടുണ്ട് …
സിദ്ധന്മാർ ജനിക്കുക ആണ് , അല്ലാതെ ആയിത്തീരാറില്ല .24 മണിക്കൂറും ഈശ്വരനെ വിളിച്ചു നടക്കുന്നവർ പോലും പരിതപിക്കാറുണ്ട് , എന്തേ എനിക്ക് ഇങ്ങനെ എന്നു…തികച്ചും ഭൗതിക ലോകത്തെ കെട്ടുപാടുകളിൽ ജീവിക്കുന്നവർക്ക് ഈശ്വരൻ അന്യൻ ആയിരിക്കും .അതീന്ദ്രിയം , അതിന്റെ സിദ്ധികൾ എല്ലാം തികച്ചും ഈശ്വര ജന്യമാണ് , പുണ്യമാണ് , സുകൃതമാണ് .ജനിക്കുമ്പോൾ തന്നെ 5 ഇന്ദ്രിയങ്ങളും ഉണ്ടെങ്കിൽ ഭൗതിക ജീവിതം സുഗമം .എങ്കിൽ ആധ്യാത്മിക തലത്തിൽ ഔന്യത്യം ലഭിക്കാൻ ആത്മാവ് ശക്തമായിരിക്കണം ..ആത്മാവ് ശക്തം ആവണമെങ്കിൽ നമ്മുടെ ജീവിതത്തിൽ ആത്മാവിനു പ്രവർത്തിക്കാൻ അവസരം കൊടുക്കണം .അതു ആരും ചെയ്യാറില്ല .99 % പേരിലും പ്രവർത്തിക്കുന്നത് ഭൗതിക ശരീരവും ഭൗതിക ജന്യമായ മനസ്സും .ഈ മനസ്സ് എന്നു പറയുന്നതു വെറും ചിന്തകളുടെ ഒരു കെട്ടും.ഈ ചിന്തകളുടെ എണ്ണം കൂടുംതോറും കെട്ടു പിണച്ചിൽ കൂടുകയും അത് ആത്മാവിനെ ഒതുക്കി ഒതുക്കി തീരെ ചെറുതാക്കി ഒരു മൂലക്കലേക്ക് മാറ്റും .
.ചിന്തകളെ ഒഴിവാക്കാൻ കഴിഞ്ഞാൽ പതുക്കെ ആത്മാവ് പ്രവർത്തിക്കാൻ തുടങ്ങും .സിദ്ധികൾ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർ മൂഡർ ആണ് .കൊടുത്ത പോലെ തന്നെ അവ തിരിച്ചെടുക്കപ്പെടും , പുറകെ കൊടിയ ശിക്ഷയും