Study Hinduism

Hindu Religious Advisory Community

ഉൽപ്പത്തി പുസ്തകം

1 min read
Center of Galaxy യെ ബ്രഹ്‌മാവ്‌ എന്ന് വിളിക്കാൻ ഇട ആക്കിയതെങ്ങനെ - എന്താണ് അഹം ബ്രഹ്‌മാസ്‌മി - എന്താണ് തത്വമസി - ഇവയ്ക്കുള്ള ഉത്തരം ഈ പോസ്റ്റിൽ നിന്നും ലഭിക്കും
Brahma: The Hindu God who Created the World
Spread the love

പ്രപഞ്ചത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ അതീവ നിഗൂഢമാണ്. ചിലവ സാമാന്യബുദ്ധിക്ക് നിരക്കാത്തവ ആണ്. ചിലത് വിശ്വസിക്കാൻ നന്നേ ബുദ്ധിമുട്ടും. ഈ കാണുന്നവയെല്ലാം ഇന്നലെ ഒന്നുമുണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. കാരണം അപ്പോഴും ഒരു കാരൃം ഉണ്ടായിരുന്നു.എന്താണെന്നറിയാമോ? ഒന്നുമുണ്ടായിരുന്നില്ല എന്നുള്ളത് തന്നെ.ശാസ്ത്രം അതിനെ Black mass എന്ന് നാമകരണം ചെയ്‌തിരിക്കൂന്നു. അങ്ങനെ ഒരു നാണയത്തിൻറെ ഇരുവശങ്ങൾ പോലെ തന്നെ ഒന്നുമില്ലായ്മയെയും എല്ലാം ഉള്ളതിനെയും ചേർത്താണ് പ്രപഞ്ചത്തിൻറെ ആകെ തുകയായി കാണുന്നത്. ഈ ഒന്നുമില്ലായ്മയും അതിൽനിന്ന് ഈ കാണുന്ന പ്രപഞ്ചം ഉണ്ടാകലും കൃത്യമായ ചാക്രിക അനുപാതത്തിൽ മാറിക്കൊണ്ടിരിക്കുന്നൂ. ഒരു കാലഘട്ടം ഇല്ലായ്മയുടെ ആണെങ്കിൽ ഇതിൽ മറ്റൊരു കാലം ഉള്ളതിന്റെ ആണ്. ഈ ചാക്രിക അനുപാതം എത്രയെന്ന്, ഈ പ്രപഞ്ചത്തിൻറെ അതിർത്തി, അല്ലെങ്കിൽ അതിൻറെ വിശാലത എത്ര എന്ന് മനുഷ്യൻ കണ്ടെത്തിയിട്ടില്ല. അനന്തതയിലേക്ക് എന്നുമാത്രം മനുഷ്യൻ നിർവചിച്ചു വച്ചിരിക്കുന്നു. അതായത് Infinite.എന്തായാലും ഈ സ്വഭാവം മാറി മറിഞ്ഞ് വരുന്നുണ്ട്.


മനുഷ്യായുസിന് ഗ്രഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ് ആ സമയം.ഇനി ഇതും സത്യമാണോ എന്നറിയില്ല.90% വിമർശകരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും തൃപ്തികരമായി വിശദീകരണം നൽകാൻ കഴിയുമ്പോൾ ആണ് ഒരു നിഗമനം സിദ്ധാന്തമായി മാറുന്നത് ശാസ്ത്രം ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ നിഗമനം ആണ് ഒട്ടുമിക്ക വിമർശകരും, ശാസ്ത്രജ്ഞരും സ്വീകരിച്ചു വെച്ചിരിക്കുന്നത്. നാളെ ഇതിലും യോജിക്കുന്ന മറ്റൊരു നിഗമനം വന്നു കൂടായ്കയില്ല. ഭൂമിയിൽ പിറന്നു വീണ ആദിമ സംസ്കാരങ്ങളുടെയും , ഭൂമിയിൽ തന്നെ കണ്ടെത്തിയ ചില ശേഷിപ്പുകളുടെയും പിൻബലത്തിൽ മാത്രമാണ് ഈ നിഗമനങ്ങളോക്കെയും.
എന്നോ ഒരിക്കൽ ആദിയിൽ എന്ന് തുടങ്ങാം: Black ന്റെ വികസനം സമ്പൂർണ്ണതയിൽ എത്തിയ എന്നോ ആണ് മനുഷ്യരായ നമ്മുടെ ആ ആദി. ആ ആദിയാണ് ശാസ്ത്രം പറയുന്ന ആ പൊട്ടിത്തെറി നടന്നത്. ( The big Bang ) Black എല്ലാം കൂടി ഒരു പോയിന്റിൽ ഒത്തുകൂടിയ ഏതോ ഒരു ഒരു നിർണായക നിമിഷത്തിൽ ഉണ്ടായ ഒരു പൊട്ടിത്തെറി ഇപ്പോൾ ഉള്ളതിന്റെ എല്ലാം ആരംഭം കുറിച്ച് എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കുന്നു .ഇത് സംഭവിച്ചത് ഏകദേശം 1800 കൊല്ലം മുൻപ് ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു .
ഏകദേശം 1800 കോടി വർഷം മുൻപ് ആരംഭിച്ച ഈ ഊർജ്ജ പ്രവാഹം ഇപ്പോഴും അന്യസൂതം തുടരുന്നു. അതിൻറെ കുത്തൊഴുക്കിൽ പെട്ട അലകൾ ചുഴികളായി മാറി .
ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച ആ പ്രപഞ്ചമാകുന്ന മാസ് പിന്നീട് ഏതോ ഒരു മുഹൂർത്തത്തിൽ +ve തലത്തിൽ പ്രകാശത്തിന്റെ തലത്തിൽ വികസിക്കാൻ തുടങ്ങി. കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞപോലെ ഒരു പടക്കം പൊട്ടുന്ന വേഗതയിൽ ആണെങ്കിലും കൃത്യമായി പറഞ്ഞാൽ പ്രകാശവേഗം . പടക്കത്തിനോട് ഉപമിക്കുന്നതിലും നല്ലത് ഒരു ചക്രത്തിനോട് ഉപമിക്കുന്നതാണ്. ചക്രത്തിലെ രൂപം അറിയാമല്ലോ
അതിന് തീ കൊടുത്താൽ എങ്ങനെ കത്തുമെന്നും ഏതു രൂപത്തിൽ ( Spiral Whirl pool) അതിന്റെ ജ്വാല പ്രവഹിക്കുമെന്നും നമുക്കറിയാം. ഈ ബ്രഹ്മാണ്ഡ പ്രപഞ്ചം ഈ രൂപത്തിലാണ് വികസിച്ചു കൊണ്ടിരിക്കുന്നത്. അതിൻറെ തീഷ്ണതയിൽ ചുഴി രൂപങ്ങളിൽ അതിൻറെ അലയൊലിയിൽ നിലക്കാത്ത ഊർജ്ജ പ്രവാഹത്തിലൂടെ വീണ്ടും കൊച്ചുകൊച്ചു ഗാലക്സികൾ രൂപം കൊള്ളുകയായി.
Spiral ( ചാക്രിക ) രൂപത്തിൽ അതിവേഗം തിരിഞ്ഞു കൊണ്ടിരിക്കുന്ന ഗാലക്സികളിൽ നിന്ന് Centrifugal force കാരണം പല പല വസ്തുക്കളും എടുത്തെറിയപ്പെടുന്നു. ചക്രം തിരിയുമ്പോൾ തീജ്വാല ദൂരേക്ക് ചിതറിത്തെറിക്കുന്ന പോലെ.ഇതിനെ ആണ് പുരാണത്തിൽ പറയുന്ന മഥനം.ഗ്യാലക്സികൾ കറങ്ങി കൊണ്ടിരിക്കുമ്പോൾ അതിൻറെ ഭ്രമണ സ്വഭാവം കൊണ്ട് പലതും പുറത്തേക്ക് എറിയപ്പെടുന്നു . അതിൽ നിന്ന് തീയുണ്ടകളായി പുറത്തേക്ക് എറിയപ്പെടുന്നവ ആണ് കൊച്ചു കൊച്ചു ഗാലക്സികൾ ആയി രൂപം കൊള്ളുന്നത് .
ഈ കൊച്ചു ഗാലക്സികൾക്കും ആദിയും അന്ത്യവും ഉണ്ട് .മാതൃ ഗാലക്സിയിൽ തന്നെ കോടി കണക്കിന് കൊച്ചു ഗാലക്സികളും അവക്ക് ഉപ ഗാലക്സികളും ഉണ്ടായി കൊണ്ടിരിക്കുന്നു .ഈ മാതൃ ഗാലക്സിയിൽ തന്നെ മറ്റേതെങ്കിലും ഗാലക്സിയുടെ ഭാഗം ആണോ എന്നും ഇപ്പോൾ തർക്കം ഉണ്ട് , അത് ശരി ആണെകിൽ ഈ പ്രപഞ്ചത്തിനു ഒരു അതൃത്തി ഇല്ലെന്നു തന്നെ കരുതേണ്ടി വരും .എടുത്തെറിയപ്പെട്ടു ഗാലക്സികൾ തന്നെ രൂപം കൊള്ളുന്നത് നെഗറ്റീവ് തലത്തിലോ പോസിറ്റീവ് തലത്തിലോ ആവാം
ഗാലക്സികൾ ഇതിനിടയ്ക്ക് ജനിക്കുകയോ ചരമമടയുകയോ ചെയ്തിട്ടുണ്ടാകും. സ്വയം ഉണ്ടാകുവാനും ലയിച്ച് ഇല്ലാതെ ആവാനും കഴിവുള്ളവയാണീ ഗാലക്സികൾ. അവയിൽ തന്നെ ആയുസ്സ് തീരെ കുറഞ്ഞവയും നീണ്ട ആയുസുള്ളവയും ഉണ്ട്.
നേരത്തെ പറഞ്ഞ പോലെ ( ഗ്രാഫ് ശ്രദ്ധിക്കുക) +ve തലത്തിലും -ve തലത്തിലും ഗാലക്സികൾ രൂപംകൊള്ളുന്നു. രണ്ടിനും അതിന്റേതായ ഗുണങ്ങളുമുണ്ട്. -ve തലത്തിൽ രൂപംകൊള്ളുന്ന തമോഗൂണത്താലും (ഇരുട്ട്) +ve തലത്തിൽ രൂപംകൊള്ളുന്നവ rajo ഗുണത്താലും രണ്ടിലും പെടാതെ neutral ആയി നിൽക്കുന്നവ സ്വാതിക ഗുണത്താലും സമ്പുഷ്ടമാണ്.തമോഗുണത്തിൽ ഉള്ളവർക്ക് ആസുരിക സ്വഭാവങ്ങളും സ്വാതിക ഗുണത്തിൽ ഉള്ളവർക്ക് ദൈവിക സ്വഭാവങ്ങളും rajo ഗുണത്തിൽ ഉള്ളവർക്ക് മാനുഷിക ഭാവങ്ങളും ഉണ്ട്. എന്നാൽ നമ്മുടെ രീതിയിൽ പറഞ്ഞാൽ ആസുരിക ഭാവത്തിന് വാശി, വൈരാഗ്യം എന്നിവ ഏറി നിൽക്കും.
ദൈവിക ഗുണത്തിൽ കുശുമ്പ് , പിശുക്ക്‌, കുന്നായ്മ എന്നീ ഗുണങ്ങൾ ഏറി നിൽക്കും.
rajo ഗുണത്തിൽ പെടുന്നവർ മാനുഷികമായി പ്രവർത്തിക്കുന്നു. സത്യത്തിലും നീതിയിലും ആ ഗുണം ഉറച്ചുനിൽക്കുന്നു. 27 ഗ്യാലക്സികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്..ഇതും ഇതിലധികം ലക്ഷക്കണക്കിന് ഗാലക്സികൾ ഉണ്ടെന്നു കരുതുന്നു. മനുഷ്യനെ കയ്യെത്തി പിടിക്കാനാവാത്തവ.
നമ്മുടെ ഗ്യാലക്സി ഏകദേശം 450 കോടി കൊല്ലം മുമ്പ് രൂപപ്പെട്ടതാണ്. അതിന് പേർ Milky way ഗാലക്സി . നമ്മൾ അതിന് പാലാഴി എന്ന പേരുമിട്ടു.(Milky Way).ഈ പാലാഴി മഥനം വഴി ആണ് ഞാനും നിങ്ങളും ഈ കാണുന്നതുമെല്ലാം ഉണ്ടായത് .
ഈ 450 കോടി കൊല്ലമെന്നത് നമ്മുടെ ബുദ്ധിക്ക് കണക്കാക്കാൻ കഴിയുന്നതിലുമെത്രയോ അപ്പുറമാണ്. കേവലം 80 വർഷം ആയുസ്സുള്ള മനുഷ്യനെ സംബന്ധിച്ച് ഇത് എത്രയോ നീളമേറിയതാണ്.


ഏകദേശം 1800 കോടി കൊല്ലം മുമ്പാണ് ബ്രഹ്മം ( Mass ) പൊട്ടി പുറപ്പെട്ട് ഓരോ സൃഷ്ടികൾ ഉണ്ടായത്.അങ്ങനെ ബ്രഹ്മാവ് പ്രപഞ്ച സൃഷ്ടയുടെ നാഥനായി.1800 കോടി കൊല്ലം കഴിഞ്ഞും ഇനിയും മുന്നോട്ട് പോയക്കൊണ്ടിരിക്കുന്നൂ.അങ്ങനെയുള്ള ഈ 1800 കോടി കൊല്ലത്തെ ആകെത്തുക ആയി എടുത്ത് നമുക്ക് കാണാവുന്ന രൂപത്തിൽ +ve തലത്തിൽ സൃഷ്ടികൾ നടന്നു കൊണ്ടിരിക്കുന്നത് കൊണ്ട് ഇതിനെ ബ്രഹ്മാവിന്റെ ഒരു പകൽ ആയി സങ്കൽപ്പിച്ചു പോരുന്നു.അതിനെ ഒരു മന്വന്തരമായും കണക്കാക്കുന്നു.ഈ പകൽ ഏതോ രാത്രിയിൽ നിന്ന് തുടങ്ങിയതാണ്.അതിന്റെ നീളമോ,ഈ മുന്നോട്ട് പോകുന്ന പകൽ ഇനി എത്ര ഉണ്ടെന്നോ, എത്ര രാത്രി പകലുകൾ കഴിഞ്ഞു എന്നോ അനന്തവും അജഞാതവുമാണ്. യഥാർത്ഥത്തിൽ അവിടെ ബ്രഹ്മാവിന്റെ രൂപത്തിൽ ഒരാൾ ഇരുന്ന് കൊശവൻ കലം ഉണ്ടാക്കുന്നതു പോലെ ഓരോന്ന് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നില്ല. ബ്രഹ്മ സ്ഥാനത്തിനു മനുഷ്യരൂപം കൊടുത്ത് ബ്രഹ്മാവായി മനുഷ്യരൂപം കൊടുത്ത് സങ്കൽപ്പിച്ചതെല്ലാം കവിഭാവനകൾ മാത്രമാണ്.ഇതെല്ലാം സ്വാഭാവികമായ പ്രപഞ്ചത്തിന്റെ വിസ്മയിപ്പിക്കുന്ന സ്വഭാവ വിശേഷങ്ങൾ മാത്രം. ഇനി അങ്ങോട്ട് പോലും എല്ലാം വിസ്മയ ഭാവങ്ങൾ തന്നെ .അണിയാൻ കാത്തിരുന്നോളൂ.
ആ ആദിയാണ് ഹിന്ദുയിസത്തിൽ പറയുന്ന ബ്രഹ്മസ്ഥാനം.

അതിനെ കലാപരമായി അലങ്കാര ഭാഷയിൽ മനുഷ്യ രൂപം കൊടുത്ത് ബ്രഹ്മാവായി സങ്കൽപ്പിച്ചു .
അതുകൊണ്ട് സകലതും സൃഷ്ടിച്ചത് ബ്രഹ്മാവ് ആണെന്ന വിശ്വാസം പരബ്രഹ്മം. സർവ്വവും ബ്രഹ്മമാണെന്നും ബ്രഹ്മത്തിന്റെ ഭാഗമാണെന്നും പറയുന്നതിന്റെ പൊരുൾ ഇതാണ്.ഞാനും നീയുമൊന്നാണ് അതുകൊണ്ട് നീ ആരെ അന്വേഷിച്ചു നടക്കുന്നുവോ അത് നിന്നെ തന്നെ ആണ്. തത്വമസി എന്നതിൻറെ അർത്ഥം അതാണ് .


എന്നിലും നിന്നിലും കുടികൊള്ളുന്നത് ഒരേ ചൈതന്യത്തിന്റെ അംശങ്ങളാണ്. അതുകൊണ്ട് നീ ആരെ തേടുന്നുവോ അതിനെ കണ്ടെത്താൻ നീ നിന്നെത്തന്നെ അറിയുക.പുറം കണ്ണടച്ച് അകം കണ്ണുതുറക്കാൻ കഴിഞ്ഞാൽ നീ തേടുന്ന ആളെ ദർശിക്കാനാകും. ഈ സത്യം കണ്ടെത്തിയത് ഋഷിശ്വരൻമാരാണ്. ആദിമുതൽ മുതൽ നിങ്ങൾ വരെ ഈ പ്രപഞ്ച വൃക്ഷത്തിൻറെ ഭാഗമാണ് എന്നവർ കണ്ടെത്തി. ഋഷിശ്വരൻമാർ എന്നു പറഞ്ഞാൽ ആദ്യകാല ശാസ്ത്രകാരന്മാർ: അതെല്ലാം നേരിട്ട് കണ്ടവരായതുകൊണ്ട് അവരുടെ പിൻതലമുറക്കാർ അതെല്ലാം വിശ്വസിച്ചു പിന്തുടർന്നു. ഈ കാണുന്നതെല്ലാം ഉണ്ടായത് ഒരു ബ്രഹ്മ മുഹൂർത്തത്തിൽ നിന്നാണ് .അഹം ബ്രഹ്മാസ്മി. ഞാനും നീയുമെല്ലാം ആ ഒരു ചൈതന്യത്തിൽ നിന്നുണ്ടായത് കൊണ്ടും ആണ് ഞാൻ ബ്രഹ്മമാണ്,നീയും ബ്രഹ്മമാണ് എന്ന പൗരാണിക ഋഷിശ്വരൻമാർ സങ്കൽപ്പിച്ചു പോയത്.ഭഗവത് ഗീത സന്ദേശം പോലും അതാണ്

Leave a Reply

Your email address will not be published. Required fields are marked *