Study Hinduism

Hindu Religious Advisory Community

ക്ഷേത്ര ദർശനത്തിൽ പാലിക്കേണ്ട ചിട്ടകള്‍

1 min read
KERALA FAMOUS UTHRALIKAVU TEMPLE THRISSUR
Spread the love
  1. തന്നാല്‍ കഴിയാത്ത വഴിപാടുകള്‍ നേര്‍ന്നിടരുത്.
  2. ക്ഷേത്രദര്‍ശനം ആരും ക്ഷണിക്കാതെ തന്നെ പോകണം.
  3. ക്ഷേത്രദര്‍ശനത്തിന് വെറും കൈയോടെ പോകരുത്. പൂര്‍ണ്ണ മനസ്സോടെ വിളക്കിലേക്ക് എണ്ണയോ , കര്‍പ്പൂരമോ, ഒരു പൂവെന്കിലും സമര്‍പ്പിക്കണം.
  4. ക്ഷേത്രമതില്‍ കെട്ടിനകത്ത് പാദരക്ഷകള്‍ ഉപയോഗിക്കരുത്.
  5. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്.
  6. സ്ത്രീകള്‍ മുടി അഴിച്ചിട്ട് ക്ഷേത്രദര്‍ശനം നടത്തരുത്.
  7. ദേഹശുദ്ധി വരുത്തിയതിന് ശേഷം ക്ഷേത്രദര്‍ശനം നടത്തുക. അശുദ്ധിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും , അശുദ്ധിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
  8. പുല, വാലായ്മ ഉള്ളപ്പോൾ ക്ഷേത്ര ദർശനമരുത് .
  9. വിവാഹ ശേഷം അന്നേ ദിവസം വധൂവരൻമാർ ക്ഷേത്ര ദർശനമരുത്.
  10. ഋതുമതിയായ സ്ത്രീകൾ ഏഴു ദിവസത്തേക്കും, ഗർഭിണികൾ ഏഴാം മാസം മുതൽ പ്രസവിച്ച് 90 ദിവസം കഴിയും വരെയുo ക്ഷേത്ര ദർശനമരുത്.
  11. നടക്കുനേരെ നിന്ന് തൊഴരുത്,നടയുടെ ഇരു ഭാഗത്തു നിന്ന് വേണം ദർശനം നടത്തുവാൻ .
  12. സ്ത്രീകൾ സാഷ്ടാംഗം നമസ്കാരം നടത്തരുത് .
  13. ക്ഷേത്ര മതിലിനകത്ത് പുകവലിക്കുകയോ, മുറുക്കുകയോ ,തുപ്പുകയോ പാടില്ല.
  14. കൊഴിഞ്ഞു വീണത്, വാടിയത്, വിടരാത്തത്, കീടങ്ങൾ ഉള്ളത്, മുടിനാരുള്ളത്, മണത്തതോ ആയ പുഷ്പങ്ങൾ ദേവന് സമർപ്പിക്കരുത്.
  15. ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ, നിവേദ്യ സാധനങ്ങൾ എന്നിവ ദേവന് സമർപ്പിച്ചശേഷം മാത്രം തീർത്ഥവും, പ്രസാദവും സ്വീകരിക്കുക.
  16. അഭിഷേകം നടക്കുമ്പോൾ പ്രദക്ഷിണം വെക്കരുത്.
  17. ശാന്തിക്കാരന് സൗകര്യപ്പെടുന്ന സമയം വരെ പ്രസാദത്തിന് ക്ഷമയോടെ കാത്തിരിക്കുക.
  18. ശാന്തിക്കാരൻ ശ്രീകോവിലിൽ നിന്ന് തിടപ്പിള്ളിയിലേക്കും തിരിച്ചും ഇടയ്ക്കിടയ്ക്ക് പോകേണ്ടതുകൊണ്ട് വഴി ഒതുങ്ങി നിൽക്കണം.
  19. ആദരവോടെ ദക്ഷിണ കൊടുക്കുന്നതിലൂടെയാണ് വഴിപാട് പൂർണമാകുന്നത്.
  20. ശാസ്താവിന്റെ മുൻപിൽ കത്തിച്ചു വെച്ച എള്ളുതിരി തൊട്ടു വന്ദിക്കരുത്.
  21. നിവേദ്യസമയത്തും നട അടച്ചിരിക്കുമ്പോഴും തൊഴരുത് .
  22. ശ്രീകോവിലിന്റെ ഓവിൽ നിന്നും വരുന്ന തീർത്ഥം വിഗ്രഹവുമായി ബന്ധപ്പെട്ട് ഒഴുകുന്നത് കൊണ്ട് ഓവ് സ്പർശിക്കരുത് . തീർത്ഥം ശാന്തിക്കാരനിൽ നിന്നും സ്വീകരിക്കുക .
  23. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഓവ് മുറിച്ച് കടക്കരുത്.
  24. ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിലൂടെ മാത്രം.

ചിത്രത്തിൽ കാണുന്നത് തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ(ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര മഹാകാളി” ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.

Leave a Reply

Your email address will not be published. Required fields are marked *