Study Hinduism

Hindu Religious Advisory Community

കർമ്മഫലം അത് അനുഭവിച്ചേ മതിയാകു

1 min read
karma hinduism
Spread the love

ഹരി ഓം . ശാരീരികമോ ഭൗതികമോ ഉള്ള പ്രതിഫലം കാംഷിക്കാതെ നന്മ ചെയ്യുന്നതിൽ ആർക്കും വലുപ്പചെറുപ്പങ്ങൾ ഇല്ല . പുരാണങ്ങളിൽ പ്രതിപാതിക്കുന്ന അണ്ണാന്റെ ഉപമ ഇതിനു ഏറ്റവും നല്ല ഒരു ഉദാഹരണം ആണ് . അത്തരം നന്മകൾക്ക് ആണ് ഈശ്വരന്റെ മുൻപിൽ ഏറ്റവും ഒന്നാമത്തെ സ്ഥാനം കല്പിച്ചു കാണുന്നത് . ഓരോ മനുഷ്യനും ഓരോ അവതാര ലക്ഷ്യങ്ങൾ ആണ് . ഈശ്വരന് ഈ ഭൂമിയിൽ ചെയ്യാനുള്ള കാര്യങ്ങൾക്കായി മാത്രം ആണ് ഓരോ മനുഷ്യജന്മവും . അച്ഛനമ്മമാർ വെറും നിമിത്തങ്ങൾ മാത്രം ആണ് . ചില മനുഷ്യർ ശരീരം കൊണ്ട് എത്ര വളർന്നാലും ബാലിശമായ പ്രവർത്തികളിലൂടെ മുന്നേറുന്നത് കാണാം . എന്നാൽ ചിലരോ മാനസികമായി വളരെ പെട്ടെന്ന് അത്യുന്നതിയിൽ എത്തിയിട്ട് ഈശ്വരന്റെ പ്രീതി പിടിച്ചു പറ്റുന്നു . അവിടെ പ്രായഭേദങ്ങൾ ഇല്ല . ചെയ്യുന്ന പ്രവർത്തിയിൽ നന്മയുടെ അംശം എത്ര കണ്ട് ഉണ്ടോ അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുകയും ചെയ്യും . ഇവിടെ ഹരികൃഷ്ണൻ എന്ന വ്യക്തി ചെയ്ത ആ കൊച്ചു നന്മയെ എല്ലാവരും പ്രകീർത്തിക്കുക ആണ് ചെയ്തതത് . അങ്ങ് ഒരാൾ മാത്രം ആണ് ആ നന്മയെ കാണാതെ ഇരുന്നത് . ഹരികൃഷ്ണൻ എന്ന വ്യക്തി ആരോ ആയിക്കൊള്ളട്ടെ , അങ്ങനെ ഒരു കാര്യം അദ്ദേഹം ഇവിടെ പോസ്റ്റ് ചെയ്തത് മറ്റുള്ളവർക്ക് കൂടി ഒരു പ്രചോദനം എന്ന നിലക്കാണ് . ആ പ്രവർത്തി ചെയ്തതിൽ അദ്ദേഹത്തിന് പാരിതോഷികമോ ഭൗതികസമ്പത്തോ ഒന്നും ലഭിക്കുകയില്ല . എന്നിട്ടും ആ പോസ്റ്റ് എഴുതി ഉണ്ടാക്കി ഇവിടെ പ്രതിപാദിച്ച അദ്ദേഹം ചിലവഴിച്ച സമയത്തെ പോലും തൃണവൽഗണിച്ചു അദ്ദേഹത്തിൽ കുറ്റം ആരോപിച്ച അങ്ങയെ നമിക്കണം . മുകളിൽ പ്രതിപാദിച്ച പോസ്റ്റിൽ സംഭവിച്ചു എന്ന് പറയുന്ന കാര്യം അങ്ങയെ സംബന്ധിച്ച് ഒന്നുമല്ലായിരിക്കാം . പക്ഷെ നമുക്ക് ഉൾപ്പടെ ഉള്ള ഇവിടെ മറുപടി കമെന്റ് ഇട്ടിരിക്കുന്ന ഏവർക്കും അതൊരു നല്ല കാര്യം ആയി തന്നെ ആണ് തോന്നിയിട്ടുള്ളത് . എല്ലാ ബന്ധങ്ങളിലും ശാരീരികവും ഭൗതികവുമായ താല്പര്യങ്ങൾ ഗോപ്യം ആയി ആഗ്രഹിക്കുന്നവർ മറ്റുള്ളവർക്ക് അവർ ചെയുന്നത് നന്മ ആയി തോന്നുമെങ്കിലും ഈശ്വരൻ അതെല്ലാം കാണുന്നുണ്ടെന്നും അറിയുന്നില്ല .അത്തരക്കാർ എന്ത് ചെയ്താലും അതിനു വിപരീത ഫലമേ ഉളവാകൂ . കലികാലത്തിലെ ചെളി കുണ്ടുകളിൽ ജീവിക്കുന്ന ചിലർ മറ്റുള്ളവരെ ഗണിക്കുന്നത് സ്വന്തം മനസ്സുമായി താരതമ്യം ചെയ്യുമ്പോൾ ആണ് . തങ്ങളെ പോലെ തന്നെ ആയിരിക്കാം മറ്റുള്ളവർ എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം . അങ്ങനെ ഭൗതിക സുഖങ്ങൾ മനസ്സിൽ ഒളിപ്പിച്ചു വലിയ നന്മ ചെയ്യുന്നു എന്ന് അവകാശപ്പെടുന്നു എന്ന് വീമ്പടിക്കുന്ന ആളുകളേക്കാൾ ഉപരി പ്രതിഫലേച്ഛ ലവലേശം പോലുമില്ലാതെ ഇത്തരക്കാർ ചെയ്യുന്ന കൊച്ചു കൊച്ചു നന്മകൾ ആണ് . കാരണം ഈ ഭൂമി ഇന്നും നില നിൽക്കുന്നതും ഇത്തരക്കാർ ഉള്ളത് കൊണ്ടാണ് . ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ ശാപം കിട്ടിയ ദുശീലത്തിൽ നിന്നും മോചനം നൽകാൻ ഹരികൃഷ്ണൻ എന്ന വ്യക്തി കാരണം ആയിട്ടുണെങ്കിൽ അയാൾ അത് ചെയ്യട്ടെ . അതിൽ തെറ്റ് കാണേണ്ട ആവശ്യമില്ല . നിങ്ങൾ ചെയുന്ന പ്രവർത്തികൾ നിങ്ങൾക്ക് എത്ര മാത്രം ഗോപ്യം ആയി ചെയ്യുന്നു എന്ന് തോന്നിയാലും അത് അപ്പപ്പോൾ ഈശ്വരൻ കാണുന്നില്ല എന്നത് വിചാരിക്കുന്നത് വെറും മൗഢ്യം ആണ് .
അങ്ങയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ കുറഞ്ഞ പക്ഷം ഒരു 2500 പേരെങ്കിലും കാണും . ആ 2500 പേരിൽ ഇത് പോലൊരു കൊച്ചു പോസ്റ്റ് എഴുതി ഉണ്ടാക്കിയ എത്ര പേര് കാണും . അതിൽ പ്രായം ഗണിക്കേണ്ട ആവശ്യമില്ല . പ്രായം ഗണിക്കാതെ തന്നെ ഇത്തരമൊരു പോസ്റ്റ് എഴുതി ഉണ്ടാക്കിയ ആളുകൾ ഉണ്ടെങ്കിൽ നല്ല കാര്യം . നോം ഇപ്പോൾ പറഞ്ഞതിനെ താങ്കൾ ഘണ്ണിക്കാൻ ഉദ്ദേശിക്കുന്നെകിൽ അത് ഇപ്രകാരം ആയിരിക്കും . ഞങ്ങൾ ആരും ചെയുന്ന കാര്യങ്ങൾ പറഞ്ഞു കൊണ്ട് നടക്കാറില്ല എന്ന് . അങ്ങനെ എല്ലാ കാര്യങ്ങളെയും അങ്ങേക്ക് രസിക്കുന്നില്ല എങ്കിൽ അങ്ങ് ഈ പ്രദേശം ഉപേക്ഷിച്ചു പോവുക . കാരണം അങ്ങേക്ക് പറ്റിയ ഇടം അല്ല ഇവിടെ എന്ന് മനസ്സിലാകുക .
ഇനി അങ്ങേക്ക് അറിയില്ലാത്ത ഒരു കാര്യം ഭൗതിക നിലയിൽ നിന്ന് കൊണ്ടും പറഞ്ഞു തരാം . പരസ്പരം അറിയാവുന്ന ആളുകൾ തമ്മിൽ ബന്ധപ്പെടാൻ ഉള്ള ഒരു ഉപാധി എന്ന നിലയിൽ ആണ് ഫേസ്‌ബുക് എന്ന പ്ലാറ്റഫോമിന്റെ ഉടമസ്ഥർ തന്നെ പറയുന്നത് . അങ്ങയുടെ പ്രസ്താവനകളിൽ നിന്നും മനസ്സിലാവുന്നത് അങ്ങേക്ക് ഈ ഹരികൃഷ്ണൻ എന്ന വ്യക്തിയെ നേരിട്ട് അറിയില്ല എന്ന് തന്നെ ആണ് . അങ്ങനെ ഉള്ള ഒരാൾക്ക് ഊഹോപോഹങ്ങൾ വഴി ഇങ്ങനെ ഒരു അഭിപ്രായം പറയാൻ ധാർമികമായി എന്ത് അവകാശം ആണ് ഉള്ളത് . ആ വ്യക്തിയെ നേരിട്ട് അറിയാവുന്ന ഞങ്ങളെ പോലെ ഏതാനും പേര് ഇവിടെ ഉള്ളിടത്തോളം കാലം ആ കുട്ടിക്ക് യാതൊന്നും സംഭവിക്കില്ല . സംഭവിക്കുന്നത് അങ്ങേക്ക് മാത്രം ആയിരിക്കും എന്ന് കൂടി ഓർമിപ്പിച്ചു കൊള്ളട്ടെ . ഫേസ്‌ബുക്ക് ബന്ധങ്ങൾ എല്ലാം ജീവിതത്തിൽ പകർത്തനം എന്നത് അങ്ങയുടെ ഒരു ബാലിശമായ ചിന്താഗതികൾ ആണ് . മറ്റുള്ളവർക്ക് അറിവുള്ള ഈ ഒരു ചെറിയ കാര്യം അങ്ങേക്ക് അറിയാതെ പോയതും അങ്ങയുടെ മാത്രം തെറ്റാണ് .
ഹരികൃഷ്ണൻ നമ്മിൽ നിന്നും മന്ത്രദീക്ഷ നേടിയ ശിഷ്യൻ ആണ് . ആ വ്യക്തി ആരാണെന്നു നമുക്ക് നല്ല പോലെ അറിയാം . അങ്ങനെ ഒരു വ്യക്തിയിൽ കുറ്റം ആരോപിക്കുന്നു എങ്കിൽ നോം പറയാം അങ്ങേക്ക് കൂടിയ എന്തോ വരാൻ ഇരിക്കുന്നു . ഈ ഭൂമിയിൽ ഒരു നന്മ , അല്ലെങ്കിൽ ധർമം സ്ഥാപിക്കണം എങ്കിൽ ഒരു തിന്മയെ ഉന്മൂലനം ചെയ്‌താൽ മാത്രമേ സാധിക്കൂ . ധർമ്മസംസ്ഥാപനാർത്ഥം ഈ ഭൂമിയിൽ ഉള്ള ഓരോ അവതാരങ്ങൾക്കും ഇത് പോലുള്ള തിന്മകളെ നേരിടേണ്ടി വരാറുണ്ട് . അങ്ങ് നടന്നു വന്നിട്ടുള്ള വഴികൾ പുനഃപരിശോധിക്കുക . സംശുദ്ധം ആണോ എന്നു ആരോടും ചോദിക്കണ്ട . ആരെയും ബോധിപ്പിക്കേണ്ട . ബോധിപ്പിക്കേണ്ടത് സ്വന്തം മനസാക്ഷിയോട് മാത്രം . സംശുദ്ധം ആണെങ്കിൽ ആരെയും പേടിക്കണ്ട . സധൈര്യം മുന്നേറുക . നോം ഇത്ര എഴുതി പറഞ്ഞത് അങ്ങയുടെ ആത്മാവിനോടാണു . അല്ലാതെ അങ്ങ് കാണുന്ന ഭൗതിക ശരീരത്തോടല്ല . ഹരി ഓം

Leave a Reply

Your email address will not be published. Required fields are marked *