എന്താണ് ഒരു കമ്പ്യൂട്ടർ വൈറസ് ?
1 min read
ശരി ആയി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങൾ നശിപ്പിക്കുക എന്ന ലക്‌ഷ്യം ആണ് കമ്പ്യൂട്ടർ വൈറസുകൾ ചെയ്യുന്നത് . എവിടെ നന്മ ഉണ്ടോ അതിന് പ്രതിലോമം ആയി പ്രവർത്തിക്കുന്ന തിന്മ ഉണ്ടായിരിക്കും . നന്മ വിതക്കുന്ന മനസ്സുകൾ പോലെ തന്നെ തിന്മ വിതക്കുന്ന മനസ്സുകളും ഉണ്ട് . അതീവ ദുർഗ്രാഹ്യം ആണു ഇത്തരം മനസ്സുകളുടെ പ്രവർത്തന രീതി . വളർന്നു വരുന്ന സാഹചര്യം തന്നെ ആണ് ഇതിൽ വില്ലൻ . ക്രോമോസോം ജീൻ ഇവക്കൊക്കെ രണ്ടാം സ്ഥാനമേ ഉള്ളു . ഭൂമിയിൽ തിന്മ വിതക്കുന്ന വിത്തുകൾ ഉള്ള മനസ്സിന് ഉടമകളെ കണ്ടെത്താൻ വളരെ വിഷമം ആണ് . കാരണം അതിന്റെ മുഖം മൂടി തന്നെ .എന്നാൽ ആ തിന്മ വിതച്ചു കഴിഞ്ഞാൽ അതിന്റെ റിസൾട്ട് ശരി ആയ രീതിയിൽ ആസ്വദിക്കാൻ ആ മനസ്സിന് ഉടമ ശ്രമിച്ചിരിക്കും . കമ്പ്യൂട്ടർ വൈറസ്സുകൾ ഉത്പാദിപ്പിക്കുന്ന മനസ്സിന് ഉടമകൾക്ക് അറിയാം അത് എത്ര മാത്രം നാശകരം ആണെന്ന് ഉള്ളത് .എത്രത്തോളം നശിക്കുന്നുവോ അത്രത്തോളം ആനന്ദം അവർ അനുഭവിക്കുന്നു . അതെ ..വളരെ നിഗൂഢമായി . ഒരു കമ്പ്യൂട്ടർ വൈറസ് ജീവൻ ഇല്ലാത്ത ഒരു പ്രോഗ്രാം ആകുന്നു . അത് ഇന്ജെക്ട് ചെയ്തു കഴിയുമ്പോൾ അയാൾ അനുഭവിക്കുന്ന ഒരാനന്ദമുണ്ട് . ഈ ഭൂമിയിൽ വളരെ ചുരുക്കം പേര് മാത്രം അനുഭവിക്കുന്ന ആനന്ദം .
എന്നാൽ അതിലും എത്രയോ ക്രൂരം ആണ് പല ലാബുകളിലും മേല്പറഞ്ഞ ചിന്താഗതി ഉള്ള മനുഷ്യർ ഉണ്ടാക്കി എടുക്കുന്ന മാരകമായ , മനുഷ്യ കുലത്തിനു ഭീഷണി അയേക്കാവുന്ന പല തരം വൈറസുകളെ . അതിശയിക്കേണ്ട . അത്തരം സംഭവങ്ങൾ ഈ ലോകത്തു നടമാടി കൊണ്ടേ ഇരിക്കുന്നു . ഒരിക്കൽ നിർമിച്ചു പുറത്തിറക്കിയാൽ പിന്നീട് തിരിച്ചൊരു പോക്ക് അസാധ്യമാണ് പല വൈറസുകളും .2000 ന് ശേഷം കേട്ട് കേൾവി പോലുമില്ലാത്ത പല തരം പനികളുടെയും ഉത്ഭവം ഇത്തരം ചില ക്രൂര മനസ്സുകളുടെ സൃഷ്ടികൾ ആണ് .മനുഷ്യരോട് വെറുപ്പുള്ള മനുഷ്യർ , മനുഷ്യരുടെ ഇടയിൽ തന്നെ ജീവിച്ചു മരിക്കുന്നുണ്ട് . കാരണം അതവരുടെ സാഹചര്യം .
ലോകത്തിന്റെ പല കോണുകളിലെയും മൈക്രോ ലാബുകളിൽ ഇത് സംബന്ധിച്ച പല പല തല തിരിഞ്ഞ പരീക്ഷണങ്ങളും നടക്കുന്നുണ്ട് . ഒട്ടു മിക്കത്തിന്റെയും ഫലം പരീക്ഷണത്തിന് ശേഷം ഉണ്ടാവുന്ന വൈറസോ അല്ലെങ്കിൽ അനുബന്ധ ജീവിയൊ പ്രാണിയോ ഈ ഭൂമിയിലേക്ക് തുറന്നു വിട്ടിട്ട് അവ പ്രവർത്തിക്കുന്ന രീതി നോക്കിയാൽ മാത്രമേ അറിയാൻ സാധിക്കൂ . അപ്പോഴേക്കും ആ പരീക്ഷണ വസ്തുവിന്മേൽ ഉള്ള നിയന്ത്രണം തന്നെ അത് ഉണ്ടാക്കിയ ആൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവും .ജനിതക വൈകല്യം വരുത്തിയ ആ പ്രാണി അതോടെ തന്റെ പ്രവർത്തനം ഈ ലോകത്തു തുടങ്ങിയിട്ടുണ്ടാവും . ഒരു 25 കൊല്ലം മുൻപുള്ള ഒരു കൊതുകിനെ നമുക്ക് കൈ കൊണ്ട് അടിച്ചു കൊല്ലാമായിരുന്നു . അല്ലെങ്കിൽ ഫാൻ ശക്തി ആയി ഇട്ടാൽ ഉറങ്ങാമായിരുന്നു . പുതപ്പ് ഇട്ടു മൂടിയാൽ കൊതുകിന്നു കടിക്കാൻ കഴിയില്ലായിരുന്നു .എന്നാൽ ഇന്നത്തെ കൊതുകിന്റെ അവസ്ഥ അതല്ല . മനുഷ്യൻ എവിടെ ആണ് ഉള്ളതെന്ന് കൃത്യം ആയി കണ്ടു പിടിക്കും . ഫാൻ ഇട്ടിട്ടുണ്ടെങ്കിൽ ഫാനിന്റെ അടുത്തേക്ക് പറന്നു ചെന്നിട്ട് അതിൽ നിന്നും വരുന്ന കാറ്റിനെക്കാൾ ശക്തിയിൽ ഊർന്നിറങ്ങി ശരീരത്തിൽ മൈക്രോ സെക്കൻഡ് കൊണ്ട് സൂചി കുത്തി ഇറക്കി പള്ള വീർപ്പിച്ചു രക്ഷ പെട്ട് കളയും .പൊതപ്പു ഉണ്ടെങ്കിൽ അതിനു മേലെ കൂടിയും കുത്തി ഇറക്കും .ഇനി കൈ കൊണ്ട് അടിച്ചു കൊല്ലാമെന്നു വച്ചാൽ മനുഷ്യന്റെ ഇലക്ട്രിക് പൾസ് ഗ്രഹിക്കാൻ ഉള്ള കഴിവ് പോലും കൊതുക് നേടിയിരിക്കുന്നു .കൈ ഉയർത്തുമ്പോൾ കൊതുക് പറക്കാൻ റെഡി ആവും .ആഞ്ഞു വീശുമ്പോൾ കൊതുകു അതിനിടയിലൂടെ ഊളി ഇട്ടു പോകുന്ന കാണാം . അപകടകാരികൾ ആയ കൊതുകുകൾ പണ്ട് എണ്ണത്തിൽ കുറവായിരുന്നു .വൈറസുകൾ കുറവായിരുന്നു .ഇന്നിപ്പോൾ 2000 ന് ശേഷം പുറത്തു വന്നു കൊണ്ടിരിക്കുന്ന ഇത്തരം വൈറസ്സുകളുടെ എണ്ണം ഭീതി ജനകാം വിധം വർധിച്ചു കൊണ്ടേ ഇരിക്കുന്നു