Study Hinduism

Hindu Religious Advisory Community

പ്രഥമ ദൃഷ്ട്യാ പൊരുത്തക്കേട്

1 min read
Spread the love

ഈ പ്രപഞ്ചം നിയന്ത്രിക്കപ്പെടുന്നത് സമയത്താൽ ആണ് . സമയം ആണ് എല്ലാവരുടെയും വിധി നിയന്ത്രിക്കുന്നത് . സമയം അനുകൂലം എങ്കിൽ ജീവിതം സുഖം . സമയം പ്രതികൂലം എങ്കിൽ ദൈവങ്ങൾക്ക് പോലും ഒന്നും ചെയ്യാൻ കഴിയില്ല . ആചാര്യന്മാർ അനുശാസിക്കുന്ന പ്രകാരം ഭൂമിയിൽ പിറക്കുന്ന ഓരോ ശിശുവും ഓരോ നക്ഷത്രത്തിൽ ആണ് ജനിക്കുന്നത് . അത് വിധിയുടെ കളിയാട്ടം എന്ന് വേണമെങ്കിൽ പറയാം . 3 ഗണത്തിൽ പെടുന്ന ഈ നക്ഷത്രങ്ങൾ ആകെ 27 എണ്ണം ആണ് ഉള്ളത് . ആയതു കൊണ്ട് ഇവിടെ ഉള്ള ഓരോ മനുഷ്യരും ജാതി മത ഭേതമെന്ന്യേ ഏതോ ഒരു ഗണത്തിൽ ആയിരിക്കും പിറന്നിട്ടുണ്ടാവുക . ജനിക്കുന്ന സമയം വച്ചിട്ട് സ്വന്തം നാളും ഗണവും കണ്ടെത്താം . 3 തരത്തിൽ ഉള്ള ഗണങ്ങൾ 3 സ്വഭാവ ഗുണങ്ങൾ ഉള്ളവ ആകുന്നു . ഈ 3 തരങ്ങളും തമ്മിൽ ചേരുകയില്ല താനും . ആയത് കൊണ്ട് ഗണങ്ങൾ തമ്മിൽ ഉള്ള ചേർച്ചകളെ ഉത്തമം , മാധ്യമം , അധമം എന്ന് തരം തിരിച്ചിരിക്കുന്നു . ഒരു നക്ഷത്രത്തിന് നല്ല പോലെ ചേർച്ച ഉള്ള നക്ഷത്രങ്ങൾ ഉണ്ടാവും . എങ്കിൽ അത് ഉത്തമം ആകുന്നു . അതിനെ പത്തു പൊരുത്തങ്ങൾ നോക്കി ആണ് ചേർച്ച കണ്ടെത്തുന്നത് . പത്തിൽ 8 എങ്കിലും കിട്ടിയാൽ ഉത്തമം . അതിൽ താഴെ പോകുംതോറും മാധ്യമം അധമം എന്നീ നിലകളിലേക്ക് മാറുന്നു . ഇതിൽ അധമം ആയ പല നാളുകളും നിഷിദ്ധ നാളുകളും വേധ നാളുകളും ആണ് . ഞാൻ ജനിച്ച നാലിന് ഉത്തമം ആയ ആളുകളോടുള്ള എന്റെ ബന്ധങ്ങൾ എന്നും നല്ലതായിരിക്കും . എന്നാൽ നാൾ പൊരുത്തം കുറയും തോറും ബന്ധത്തിൽ ചേർച്ച കുറവ് കാണപ്പെടും . എന്റെ വേധ നാളുകളിൽ ജനിച്ച ആളുകളോട് പ്രഥമ ദൃഷ്ടിയാൽ തന്നെ എനിക്ക് ചേർച്ച കുറവോ വെറുപ്പോ തോന്നുന്നത് ഇത് കൊണ്ടാണ് . ഇന്നത്തെ കാലത്ത് ഹിന്ദുക്കൾ മാത്രമേ ഇതൊക്കെ നോക്കാറുള്ളു . അതും വിവാഹ പൊരുത്തത്തിനു വേണ്ടി മാത്രം . എങ്കിലോ ഇത് മനുഷ്യ കുലത്തിനു മൊത്തം അന്തർലീനം ആയിട്ടുള്ള ഒരു കാര്യം ആണ് . ഒരു കുടുംബത്തിലെ തന്നെ മാതാ പിതാക്കന്മാരോ മറ്റു അംഗങ്ങളോ തമ്മിലും നാൾ പൊരുത്തം ഇല്ലെങ്കിൽ പരസ്പരം മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടാണ് . ഒരാളോട് നമുക്ക് ഒട്ടും തന്നെ പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ട് തോന്നുന്നു എങ്കിൽ ഒന്നും ആലോചിക്കാൻ ഇല്ല അകന്നു കഴിയുന്നതാണ് നല്ലത് . അത്തരക്കാരെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് . വേധ നാളുകൾ ഒരു കുടുംബത്തിൽ ഉണ്ടെങ്കിലോ , വേധ നാളുകൾ തമ്മിൽ വിവാഹം നടന്നാലോ ചേർച്ച കുറവിൽ തുടങ്ങി കൊലപാതകം വരെ ഉണ്ടാകാം .

Leave a Reply

Your email address will not be published. Required fields are marked *